വസ്തുതാ പരിശോധന: 15 ആം വാര്‍ഷികം ആഘോഷിക്കാന്‍ ഫ്ലിപ്‍കാര്‍ട്ട് സമ്മാനങ്ങള്‍ നല്‍കുന്നു എന്ന്‍ വൈറലായ അവകാശവാദം വ്യാജമാണ്‌

0 421

ഒരു ഓൺലൈൻ സർവേ പൂർത്തിയാക്കിയ ശേഷം ഉപയോക്താക്കൾക്ക് “Mi11 ലൈറ്റ് സ്മാർട്ട്‌ഫോൺ” നേടാനുള്ള അവസരം ലിങ്കിലൂടെ നേടാനാകുമെന്ന അവകാശവാദവുമായി “ഫ്ലിപ്കാർട്ട് 15-ാം വാർഷിക സമ്മാനം” എന്ന ഒരു ലിങ്ക് സോഷ്യൽ മീഡിയയിൽ പങ്കിടുന്നു.

മുകളിലെ പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാ. സമാനമായ പോസ്റ്റുകള്‍ ഇവിടെയുംഇവിടെയും കാണുക

വസ്തുതാ പരിശോധന 

NewsMobile മുകളില്‍ കാണുന്ന അവകാശവാദം പരിശോധിക്കുകയും അത് തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തു.

ആദ്യമായി ഞങ്ങള്‍ പരിശോധിച്ചത് വൈറല്‍ സൈറ്റിന്‍റെ URL ആണ്‌ “https://lecturewrist.top/flipkarttest/” പ്രസ്തുത ലിങ്ക് സംശയകരമാണ്‌. ഫ്ലിപ്‍കാര്‍ട്ടിന്‍റെ ഒറിജിനല്‍ ലിങ്ക്  “https://www.flipkart.com/”ഇതാണ്‌. ഞങ്ങള്‍ ഒറിജിനല്‍ വെബ്സൈറ്റ് പരിശോധിച്ചുവെങ്കിലും അത്തരം ഒരു ഓഫര്‍ കണ്ടെത്താനായില്ല

ഞങ്ങള്‍ ട്വിറ്ററിലുംഇന്‍സ്റ്റാഗ്രാമിലുമുള്ള ഫ്ലിപ്‍കാര്‍ട്ടിന്‍റെ ഹാന്‍റിലുകളും പരിശോധിച്ചു, പക്ഷേ അവര്‍ അങ്ങനെയൊരു ഓഫറിനെക്കുറിച്ച് എവിടെയും പറഞ്ഞിട്ടില്ല. 

ഞങ്ങള്‍ വൈറലായ ലിങ്ക് കൂടുതല്‍ വിശദമായി പരിശോധിച്ചു, അത് ഒരു സര്‍വേയിലേയ്ക്ക് നയിക്കുകയും പേര്‌, പ്രായം മുതലായ വ്യക്തിഗത വിവരങ്ങള്‍ അത് ആവശ്യപ്പെടുന്നുണ്ടെന്ന് മനസ്സിലാവുകയും ചെയ്തു.

ഞങ്ങള്‍ ട്വിറ്ററില്‍ “ഫ്ലിപ്‍കാര്‍ട്ട് പിന്തുണ” യില്‍ ബന്ധപ്പെട്ടപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച മറുപടി ഇങ്ങനെയാണ്‌, “നിങ്ങളെ ഞങ്ങൾ അറിയിക്കാൻ ആഗ്രഹിക്കുന്നത്, വെബ്‌സൈറ്റ് ഫ്ലിപ്പ്കാർട്ടിന്‍റേതല്ല എന്നതാണ്‌. തട്ടിപ്പുകാർ ഈ ഡാറ്റ തട്ടിപ്പിനായി ഉപയോഗിച്ചേക്കാമെന്നതിനാൽ ദയവായി മറ്റേതെങ്കിലും ചാനലുകളിലൂടെ നിങ്ങളുടെ വിശദാംശങ്ങൾ വാങ്ങുകയോ പങ്കിടുകയോ ചെയ്യരുത്.”

മുന്‍പ് NewsMobile സമാനമായ ഒരുപാട് അവകാശവാദങ്ങള്‍ ആമസോണ്‍ കൂടാതെ ഹെര്‍മസ് എന്നിവരെക്കുറിച്ച് വന്നപ്പോഴും അവ കണ്ടെത്തി കള്ളി വെളിച്ചത്തുകൊണ്ടുവന്നിരുന്നു

വസ്തുതാ പരിശോധന: ക്വിസ് വഴി ഹെർമാസ് എക്സ്ക്ലൂസീവ് സമ്മാനങ്ങൾ നൽകുന്നുവെന്ന് അവകാശപ്പെടുന്ന വാട്ട്‌സ്ആപ്പ് ഫോർവേഡ് വ്യാജമാണ്

വസ്തുതാ പരിശോധന: ഇല്ല, ആമസോൺ അതിന്റെ മുപ്പതാം വാർഷികത്തിൽ സൌജന്യ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നില്ല; ഇതാ സത്യം

അതിനാല്‍, “ഫ്ലിപ്‍കാര്‍ട്ടിന്‍റെ 15 ആം വാര്‍ഷിക സമ്മാനം” എന്ന പേരില്‍ വൈറലായ ലിങ്ക് വ്യാജവും വഞ്ചനാപരവുമാണ്‌ എന്ന കാര്യം വ്യക്തമാണ്‌.

നിങ്ങള്‍ക്ക് ഏതെങ്കിലും വാര്‍ത്ത പരിശോധിക്കണമെങ്കില്‍, അത് ഇപ്പോള്‍ തന്നെ +91 11 7127 9799ലേയ്ക്ക് വാട്സാപ്പ് ചെയ്യുക.