വസ്തുതാ പരിശോധന: കേന്ദ്രസര്ക്കാനര്‍ രാജ്യമാകെ ലോക്ഡൌാണ്‍ പ്രഖ്യാപിച്ചിട്ടില്ല; സ്ക്രീന്ഷോ്ട്ട് വ്യാജമാണ്‌

0 186

ഏപ്രില്‍ 9 മുതല്‍ 19 വരെ രാജ്യമാകെ ലോക്ഡൌണ്‍ പ്രഖ്യാപിക്കുമെന്ന് ഒരു വാര്‍ത്താ ബുള്ളറ്റിന്‍റെ സ്ക്രീന്ഷോട്ട് ഉപയോഗിച്ചുകൊണ്ട് വ്യാപകമായി പ്രചരിച്ചിരുന്നു.

വലിയ അക്ഷരങ്ങളില്‍ ബ്രേക്കിംഗ് ന്യൂസ് എന്നതിനുതാഴെ ഇത് കാണാവുന്നതാണ്‌, നാളെ മുതല്‍ ഒരാഴ്ച ലോക്ഡൌണായിരിക്കും. മുകളില്‍ ഇങ്ങനെ പറയുന്നു, ലോക്ഡൌണ്‍ ഏപ്രില്‍ 9 മുതല്‍ 19 വരെ ആയിരിക്കും. താഴെ എഴുതിയിരിക്കുന്നു, അടിയന്തര യോഗത്തിലെ തീരുമാനം, എല്ലാ സ്കൂള്‍-കോളേജ് പരീക്ഷകളും റദ്ദാക്കും.

മുകളിലെ പോസ്റ്റ് കാണാനുള്ള ലിങ്ക് ഇതാ.

വസ്തുതാ പരിശോധന

NewsMobileഈ പോസറ്റ് പരിശോധിക്കുകയും അത് വ്യാജമാണെന്ന് കണ്ടെത്തുകയുമുണ്ടായി.

ഒരാഴ്ചത്തേയ്ക്ക് അത്തരത്തിലൊരു ലോക്ഡൌണ്‍ പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് ഞങ്ങളാദ്യം വെബ് മുഴുവന്‍ തിരഞ്ഞു, പക്ഷേ അത്തരത്തില്‍ ഒരു പ്രഖ്യാപനത്തെ സംബന്ധിച്ച് എന്തെങ്കിലും വാര്‍ത്ത മാദ്ധ്യമങ്ങളിലോ ഔദ്യോഗിക അറിയിപ്പായോ കണ്ടെത്താനായില്ല. ഈയിടെ പ്രധാനമന്ത്രി അത്തരത്തില്‍ ഒരു സമ്പൂര്‍ണ്ണ ലോക്ഡൌണിലേയ്ക്ക് പോകേണ്ടതില്ല എന്ന ഒരു പ്രസ്താവന നടത്തുകയും ചെയ്തിരുന്നു.

അതേസമയം ഛത്തീസ്‍ഗഢിലെ റായ്പൂരില്‍ ഏപ്രില്‍ 9 മുതല്‍ 19 വരെ ഒരാഴ്ച നീണ്ട ലോക്‍ഡൌണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മുകളിലെ സ്ക്രീന്‍ഷോട്ട് സംബന്ധിച്ച അന്വേഷണത്തില്‍ കീവേഡ് ഉപയോഗിച്ച് ഞങ്ങള്‍ നടത്തിയ തിരച്ചിലില്‍ വൈറലായ സ്ക്രീന്‍ഷോട്ടില്‍ ഉപയോഗിച്ചിരിക്കുന്ന രണ്ട് വാചകങ്ങള്‍ ഒരു വാര്‍ത്താ ചാനലിന്‍റെ രണ്ട് വ്യത്യസ്ത വീഡിയോകളില്‍നിന്ന് എടിത്തിട്ടുള്ളതാണെന്ന് കണ്ടെത്തി.

ഇനി വിശദമായ അവലോകനത്തിലേയ്ക്ക് പോകാം:

ആദ്യ വാചകംकल से एक हफ्ते के लिए लगाया जाएगा लॉकडाउन (വിവര്‍ത്തനം: നാളെമുതല്‍ ഒരാഴ്ചത്തേയ്ക്ക് ലോക്ഡൌണ്‍ ഏര്‍പ്പെടുത്തും)

സ്ക്രീന്‍ഷോട്ടിന്‍റെ ഈ ഭാഗം ‘TV9 Bharatvarsha’ യുടെ 2021 ഏപ്രില്‍ 2 ന്‌ പങ്കുവെച്ച, പൂനെയില്‍ ഒരാഴ്ച നീണ്ട രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ന്യൂസ്റിപ്പോര്‍ട്ടിന്‍റെ ഭാഗമാണ്‌.

രണ്ടാമത്തെ വാചകം9 अप्रैल से 19 अप्रैल तक लॉकडाउन लगेगा (വിവര്‍ത്തനം: ഏപ്രില്‍ 9 മുതല്‍ ഏപ്രില്‍ 19 വരെയായിരിക്കും ലോക്ഡൌണ്‍)

ഈ വാചകം റായ്പൂരിലെ ലോക്ഡൌണുമായി ബന്ധപ്പെട്ട പ്രഖ്യാപനമാണ്‌.പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഈ ന്യൂസ്ബുള്ളറ്റിന്‍ 2021 ഏപ്രില്‍ 8 ന്‌ ‘TV9 Bharatvarsha’യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. രാജ്യത്താകമാനം ഏപ്രില്‍ 9-19 തീയതികളില്‍ ലോക്ഡൌണായിരിക്കും എന്ന് പ്രചരിപ്പിക്കാന്‍ “റായ്പൂര്‍” എന്ന വാക്ക് മനഃപൂര്‍വ്വം നീക്കം ചെയ്യുകയാണ്‌ ചെയ്തിരിക്കുന്നത്.

അതുകൂടാതെ, അമിത്‍ഷായുടെ ഫോട്ടോ ഉപയോഗിച്ചുകൊണ്ടുള്ള വൈറല്‍ സ്ക്രീന്ഷോട്ട് ഒരാഴ്ച-നീളുന്ന ലോക്ഡൌണ്‍ കേന്ദ്രസര്‍ക്കാരാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന തോന്നല്‍ പ്രചരിപ്പിക്കാനുള്ള മനഃപൂര്‍വ്വമായ ശ്രമമാണ്‌.

PIB Fact Check ഈ അവകാശവാദത്തെ തകര്‍ക്കുകയും സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് തെളിയിക്കുകയുമാണ്‌ ചെയ്തിരിക്കുന്നത്. എന്നുമാത്രമല്ല ലോക്ഡൌണുമായി ഇന്ത്യന്‍ സര്‍ക്കാര്‍ അത്തരത്തിലൊരു പ്രഖ്യാപനവും നടത്തുകയുണ്ടായിട്ടില്ല.

അതിനാല്‍, മുകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാഴ്ച-നീണ്ടുനില്‍ക്കുന്ന ലോക്‍ഡൌണ്‍ എന്ന പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.

നിങ്ങൾക്ക് ഏതെങ്കിലും വാർത്ത വസ്തുതാ-പരിശോധന നടത്തണമെങ്കിൽ അത് +91 11 7127 9799 ൽ വാട്‌സ്ആപ്പ് ചെയ്യുക