വസ്തുതാ പരിശോധന: പതജ്ഞലിയുടെ ‘കൊറോണില്‍’ലോകാരോഗ്യ സംഘടന അംഗീകരിച്ചതോ? സത്യം ഇതാണ്‌

0 160

പതജ്ഞലിയുടെ ‘കൊറോണില്‍’കോവിഡ്-19 നുള്ള മരുന്നായി ലോകാരോഗ്യ സംഘടന (WHO) അംഗീകരിച്ചു എന്ന പേരില്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെടുന്നുണ്ട്. 
“ഇനിയെന്ത്? ആയുര്‍വ്വേദ ഔഷധിയായ, കൊറോണിലിന്‌ WHOയുടെ അംഗീകാരം,” എന്ന സ്ക്രീന്‍ഷോട്ടാണ്‌ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ മാദ്ധ്യമറിപ്പോര്‍ട്ടുകള്‍ക്ക് ഒപ്പം പങ്കുവെച്ചത്.

മുകളിലെ പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാ.

ഇതുതന്നെ വിവിധ മാദ്ധ്യമ സംഘടനകളും ബിജിപി വക്താവായ സഞ്ജു വര്‍മ്മയും ഇക്കാര്യം ട്വീറ്റ് ചെയ്യുകയുമുണ്ടായി.

വസ്തുതാ പരിശോധന 

NewsMobile പോസ്റ്റ് വസ്തുതാ പരിശോധനയ്ക്ക് വിധേയമാക്കുകയും ഇത് തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കണ്ടെത്തി.

ഞങ്ങള്‍ കീവേഡ് തിരയല്‍ നടത്തുകയും പതഞ്ജലിയ്ക്ക് 2021 ഫെബ്രുവരി 19 ന്‌ ലോകാരോഗ്യ സംഘടനയുടെ സാക്ഷ്യപ്പെടുത്തല്‍ പദ്ധതിയനുസരിച്ച് കൊറോണിലിന്‌ ആയുഷ് മന്ത്രാലയത്തില്‍ നിന്ന് അംഗീകാരം ലഭിച്ചുവെന്നുമുള്ള അനേകം മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ കണ്ടെത്തുകയുമുണ്ടായി.

പതഞ്ജലി മാനേജിംഗ് ഡയറക്റ്ററായ ആചാര്യ ബാലകൃഷ്ണന്‍ ട്വീറ്റ് ചെയ്തത്, “WHO GMP ഗുണനിലവാര അംഗീകാരങ്ങള്‍ പ്രകാരം കൊറോണിലിന്‌ DCGI,CoPPലൈസന്‍സ് നല്‍കിയതില്‍ ആനന്ദവും അഭിമാനവും ഉണ്ട്” എന്നായിരുന്നു.

മുകളിലെ ട്വീറ്റില്‍ നിന്ന് വ്യക്തമാകുന്നത് കൊറോണിലിന്‌ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (DCGI)CoPP ലൈസന്‍സ് നല്‍കിയിരിക്കുന്നു എന്നതാണ്‌.

എന്നിരുന്നാലും, തെറ്റായി റിപ്പോര്‍ട്ട് ചെയ്തതിനുശേഷം, അദ്ദേഹം മറ്റൊരു ട്വീറ്റ് ഇടുകയും കൊറോണിലിന് ഗുഡ്സ് മാനുഫാക്ചറിംഗ് പ്രാക്ടീസ് (ജിഎംപി) കംപ്ലയിന്‍റ് സർട്ടിഫിക്കറ്റ് ഓഫ് ഫാർമസ്യൂട്ടിക്കൽ പ്രൊഡക്റ്റ് (സിപിപി) നൽകിയിട്ടുണ്ടെന്നും അതും ഡിസിജിഐ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

“ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഞങ്ങള്‍ വ്യക്തമാക്കാനുദ്ദേശിക്കുന്നത് കൊറോണിലിന്‌ WHO GMP കോം‍പ്ലിയന്‍റായ COPPസാക്ഷ്യപത്രം പുറപ്പെടുവിച്ചിരിക്കുന്നത് DCGI, ഇന്ത്യന്‍ സര്‍ക്കാരാണ്‌. WHO ഏതെങ്കിലും മരുന്നുകള്‍ അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുകയില്ല എന്നത് വ്യക്തമാണ്‌. WHO പ്രവര്‍ത്തിക്കുന്നത് ലോകത്തെല്ലായിടത്തുമുള്ള മനുഷ്യര്‍ക്ക് ഒരു മെച്ചപ്പെട്ട, ആരോഗ്യകരമായ ലോകത്തിനുവേണ്ടിയാണ്,”അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇതിനെ സംബന്ധിച്ചുള്ള വ്യക്തമാക്കലില്‍, WHO തെക്ക്-കിഴക്കന്‍ ഏഷ്യ പ്രസ്താവിച്ചത് കൊറോണവൈറസ് ചികിത്സയുടെ കാര്യത്തില്‍ പരമ്പരാഗത മരുന്നുകളുടെ ഫലക്ഷമതയുടെ കാര്യം തങ്ങള്‍ അവലോകനം ചെയ്യുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നാണ്‌.

ആരാണ്‌ WHOയുടെ GMP?
WHO വെബ്സൈറ്റ് പ്രകാരം, WHOയുടെ വസ്തു നിര്‍മ്മാണ ശീലം (GMP) വൈദ്യപരമായ ഉല്‍പന്നങ്ങള്‍ സ്ഥിരതയോടെ അവയുടെ ഉപയോഗത്തിനനുസൃതമായി നിര്‍മ്മിക്കുകയും ഗുണനിലവാര മാനദണ്ഡങ്ങള്‍ നിയന്ത്രിക്കുകയും ഉല്‍പന്നത്തിന്‍റെ അളവുകള്‍ക്കനുസരിച്ച് നിര്‍മ്മിക്കുകയും ചെയ്യുക എന്നതാണ്‌ ഉദ്ദേശിക്കുന്നത്.

സര്‍ട്ടിഫിക്കറ്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ പ്രൊഡക്റ്റ് (CPP)പുറപ്പെടുവിക്കുന്നത് ആരാണ്‌?
ഒരു കയറ്റുമതി ചെയ്യുന്ന രാജ്യത്തിന്റെ അംഗീകൃത ബോഡിയാണ് സി‌പി‌പി നൽകുന്നത്, ഇറക്കുമതി ചെയ്യുന്ന രാജ്യത്തിനുള്ളിലെ യോഗ്യതയുള്ള അതോറിറ്റി ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. മേൽപ്പറഞ്ഞ കേസിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) സർട്ടിഫിക്കറ്റ് നൽകി.

സര്‍ട്ടിഫിക്കറ്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ പ്രൊഡക്റ്റ് (CPP)സ്കീം പ്രവര്‍ത്തിക്കുന്നതെങ്ങനെ?
WHOപറയുന്നതുപ്രകാരം, “അപേക്ഷകന്‍/ഇറക്കുമത് ഇചെയ്യുന്ന കമ്പനി കയറ്റുമതി ചെയ്യുന്ന കമ്പനിയില്‍നിന്ന് ഒരു സിപിപി സാക്ഷ്യപ്പെടുത്തുന്ന കമ്പനിയില്‍നിന്ന് അഭ്യര്‍ത്ഥിക്കുകയാണ്‌ ചെയ്യുന്നത്.”

സാക്ഷ്യപ്പെടുത്തുന്ന അതോറിറ്റി ഒരു സിപിപി കയറ്റുമതി ചെയ്യുന്ന കമ്പനിയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന/അപേക്ഷിക്കുന്നതാണ്‌.

WHO ഒരു ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നത്തിന്‌ (CPP)സാക്ഷ്യപത്രങ്ങള്‍ പുറപ്പെടുവിക്കാറുണ്ടോ?

WHO യുടെ രേഖയില്‍ കൃത്യമായി പറയുന്നത് WHO സിപിപികള്‍ പുറപ്പെടുവിക്കില്ല എന്നും ഈ സ്കീമിനുകീഴില്‍ യാതൊരുവിധ സാക്ഷ്യപത്രങ്ങളും വിതരണം ചെയ്യുകയില്ല എന്നുമാണ്‌.

അതിലേറെ, സാക്ഷ്യപത്രങ്ങളില്‍ WHO എംബ്ലമോ അല്ലെങ്കില്‍ “WHO”ചുരുക്കപ്പേരോ ഉണ്ടായിരിക്കരുത് എന്ന കാര്യവും ഈ രേഖ വ്യക്തമാക്കുന്നുണ്ട്.

“എംബ്ലത്തിന്‍റെയോ ചുരുക്കപ്പേരിന്‍റെയോ ഉപയോഗം ഈ സാക്ഷ്യപത്രം പുറപ്പെടുവിച്ചതോ ശുപാര്‍ശ ചെയ്തതോ WHOആണെന്നൊരു തോന്നല്‍ ഉണ്ടാക്കും. ഇത് നിയമവിരുദ്ധമായൊരു നടപടിയാണ്‌ എന്നുമാത്രമല്ല അത്തരത്തില്‍ എന്തെങ്കിലും സിപിപികള്‍ ശ്രദ്ധയില്‍പെട്ടാല്‍ അവ തള്ളിക്കളയുകയും പ്രസ്തുത വിവരം ഉടനടി WHOയെ രാജ്യങ്ങള്‍ വിവരമറിയിക്കുകയും ചെയ്യേണ്ടതാണ്‌,” അദ്ദേഹം പറഞ്ഞു.

അതിനാല്‍, മുകളില്‍ നല്‍കിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍, പ്രചരിപ്പിക്കപ്പെടുന്ന പൊസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണ്‌ എന്ന കാര്യം വ്യക്തമാണ്.

നിങ്ങൾക്ക് ഏതെങ്കിലും വാർത്ത വസ്തുതാ-പരിശോധന നടത്തണമെങ്കിൽ അത് +91 11 7127 9799 ൽ വാട്‌സ്ആപ്പ് ചെയ്യുക