വസ്തുതാ പരിശോധന: ഇന്ത്യയുടെ കോവിഡ്-19 പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിശാഖപട്ടണം വാതകദുരന്തത്തിന്‍റെ വീഡിയോ

0 151

സമൂഹമാദ്ധ്യമങ്ങളില്‍ ഒരുപാട് ഉപയോക്താക്കള്‍ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് ആ ദുരന്തം ഇന്ത്യയിലെ കോവിഡ്-19 പാന്‍റമിക്കുമായി ബന്ധപ്പെടുത്തിയത് ശ്രദ്ധയില്‍പെട്ടു. വളരെ അസ്വസ്ഥതപ്പെടുത്തുന്ന ഈ വീഡിയോയില്‍ ആളുകള്‍ അലറിവിളിക്കുകയും പാതയോരത്ത് കിടക്കുന്നതും കാണാം.

ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് എഴുതിയത് ഇതാണ്‌, “ഒരു പാക്കിസ്ഥാനിയായിട്ടും എനിക്ക് ഉറക്കെ കരയാനാണ്‌ തോന്നുന്നത്.ഇന്ത്യയുടെ ഞങ്ങളുമായുള്ള ബന്ധം എന്താണെന്നതൊന്നും എനിക്ക് പ്രശ്നമല്ല. അവരുടെ മാദ്ധ്യമങ്ങള്‍ ഞങ്ങളെ എങ്ങനെയാണ്‌ ചിത്രീകരിക്കുന്നതെന്നതും പ്രശ്നമല്ല. പക്ഷേ മനുഷ്യത്വത്തിന്‍റെ കാര്യത്തില്‍ ഞങ്ങളെല്ലാം ഇന്ത്യയ്ക്കൊപ്പം നില്‍ക്കുന്നു. ദൈവം അവരെ സുഖപ്പെടുത്തുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ.”

ഈ പോസ്റ്റ് ഹാഷ്ടാഗ് ചെയ്യപ്പെട്ടത് #IndiaNeedsOxygen, #PrayForIndiaഎന്നിവകൊണ്ടാണ്‌.

മുകളിലെ പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാ. സമാനമായ മറ്റൊരു പോസ്റ്റ് ഇതാ.

വസ്തുതാപരിശോധന

NewsMobileഈ അവകാശവാദം പരിശോധിക്കുകയും ഈ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തുകയും ചെയ്തു.

ഞങ്ങള്‍ ഈ വീഡിയോയിലുള്ള പ്രധാന വാചകങ്ങള്‍ എടുക്കുകയും റിവേഴ്സ് ഇമേജ് സേര്‍ച്ചിന്‌ വിധേയമാക്കുകയും ചെയ്തു. ഞങ്ങള്‍ കണ്ടെത്തിയത് 2020 മേയ് 7 ന്‌ ഇതുപോലൊരു വീഡിയോ യൂട്യൂബില്‍ അപ്‍ലോഡ് ചെയ്തിരുന്നു എന്ന് കണ്ടെത്തുകയും ചെയ്തു.

ന്യൂസ് നേഷന്‍റെ ഈ റിപ്പോര്‍ട്ടില്‍, ഇതേ വീഡിയോ 2.17 മിനിറ്റില്‍ കാണാം.ഈ വീഡിയോയുടെ വിവരണത്തില്‍ ഇങ്ങനെ വായിക്കാം, “വിശാഖപട്ടണത്ത് രാസവസ്തു പ്ലാന്‍റില്‍ നിന്നും വിഷവാതകം ചോര്‍ന്നു. ആയിരത്തിലേറെ ആളുകള്‍ക്ക് അസുഖബാധയുണ്ടായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.”

2020 മേയ് 7 ന്‌ മറ്റൊരു വാര്‍ത്താ മാദ്ധ്യമം സമാനമായ യൂട്യൂബ് വീഡിയോ ഹോസ്റ്റ് ചെയ്തതായും ഞങ്ങള്‍ കണ്ടെത്തി.

ഹിന്ദുവിന്‍റെ ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം,അപകടത്തില്‍ 12 ആളുകള്‍ മരിക്കുകയും അനേകം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു എന്നാണ്‌. വാതകവുമായി സമ്പര്‍ക്കമുണ്ടായ ആളുകള്‍ക്ക് ശ്വസസംബന്ധമായ പ്രശ്നങ്ങള്‍ അനുഭവപ്പെടുകയും വഴിയില്‍ വീണുപോവുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇതില്‍ നിന്ന് ഞങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടത് ഇന്ത്യയിലെ കോവിഡ്-19 പാന്‍റമിക് അവസ്ഥയുമായി ബന്ധപ്പെട്ടതെന്ന അവകാശവാദവുമായി പ്രചരിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ വര്‍ഷം വിശാഖപട്ടണത്തുണ്ടായ വിഷവാതക ചോര്‍ച്ചയുമായി ബന്ധപ്പെട്ടതാണ്‌ എന്നും, അതുകൊണ്ടുതന്നെ ഈ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണ്‌ എന്നുമാണ്‌.

നിങ്ങള്‍ക്ക് ഏതെങ്കിലും വാര്‍ത്ത വസ്തുതാപരമായി പരിശോധിക്കണം എന്നുണ്ടെങ്കില്‍ +91 11 7127 9799ലേയ്ക്ക് വാട്സാപ്പ് ചെയ്യുക