സര്‍വോദയ ആശുപത്രിയിലെ ലോഗോയുള്ള ക്രബുകള്‍ ധരിച്ച ഡോ. അലോക് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാള്‍ നടത്തിയ അവകാശവാദത്തിന്‍റെ വീഡിയോ വൈറലായിരുന്നു. അദ്ദേഹത്തിന്‍റെ അവകാശവാദം നെബുലൈസര്‍ മെഷീന്‍ ഓക്സിജന്‍ സിലണ്ടറിന് പകരം ഉപയോഗിക്കാന്‍ സാധിക്കും എന്നതായിരുന്നു.
ഈ വീഡിയോയില്‍, ഓക്സിജന്‍ സിലണ്ടറുകള്‍ക്കുവേണ്ടി ആളുകള്‍ ഓടിനടക്കുന്നത് തന്നെ ദുഃഖിപ്പിച്ചെന്നും അവര്‍ക്ക് അതിനുപകരം ഒരു നെബുലൈസര്‍ ഉപയോഗിച്കാല്‍ മതിയെന്നുമായിരുന്നു വീഡിയോയുടെ ഉള്ളടക്കം. ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മാസ്ക് എങ്ങനെയാണ് നെബുലൈസറുമായി ഘടിപ്പിക്കേണ്ടതെന്നും തുടര്‍ന്ന് അയാള്‍ കാണിച്ചുതരുന്നുണ്ട്.തുടര്‍ന്ന് ഉന്നയിക്കുന്ന അവകാശവാദം ഇതിന് ഒരു സലൈന്‍ ലായനിയോ മരുന്നോ പോലും വേണ്ട എന്നുമാണ്.
ഫേസ്ബുക്കില്‍ ഈ പോസ്റ്റ് പങ്കുവെയ്ക്കപ്പെട്ടത് തുടര്‍ന്നുവരുന്ന ഹിന്ദി വാചകങ്ങളോടെയാണ്, “ये सर्वोदय अस्पताल फरीदाबाद से डॉ आलोक हैं, उन्होंने रक्त ऑक्सीजन के स्तर में सुधार के लिए
नेबुलाइज़र का उपयोग करके एक उत्कृष्ट तकनीक दिखाई है। ऑक्सीजन संकट के आज के परिदृश्य में यह कई लोगों की जान बचा सकता है”
(വിവര്‍ത്തനം: ഫരീദാബാദ് സര്‍വോദയ ആശുപത്രിയിലെ ഡോ. അലോകാണിത്, അദ്ദേഹം രക്തത്തിലെ ഓക്സിജന്‍ നില വര്‍ദ്ധിപ്പിക്കാന്‍ നെബുലൈസര്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നതിനുള്ള ഉഗ്രന്‍ സാങ്കേതികവിദ്യയാണ് കാണിച്ചിരിക്കുന്നത്. ഇന്നത്തെ ഓക്സിജന്‍ ബുദ്ധിമുട്ടിനിടെ ഇതിന് ഒരുപാടുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും)
മുകളിലെ പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാ. അതുപോലുള്ള പോസ്റ്റുകള്‍ ഇവിടെയും, ഇവിടെയും കാണുക.
വസ്തുതാ പരിശോധന
NewsMobile വൈറലായ അവകാശവാദം വസ്തുതാപരമായി പരിശോധിക്കുകയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തുകയും ചെയ്തു.
ഞങ്ങളുടെ അന്വേഷണം ആരംഭിച്ചുകൊണ്ട്, ആദ്യം തിരഞ്ഞത് വൈറലായ അവകാശവാദം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വാര്‍ത്തകളോ/ഔദ്യോഗിക രേഖകളോ വെബ്ബില്‍ ഉണ്ടോ എന്ന് തിരയുകയാണ്. പക്ഷേ അങ്ങനെയൊന്നും കണ്ടെത്താനായില്ല.
കീവേഡ് തിരയല്‍ കഴിഞ്ഞതിനുശേഷം ഞങ്ങള്‍ സര്‍വോദയ ഹെല്‍ത്‍കെയര്‍ നടത്തിയ ഒരു ട്വീറ്റ് കണ്ടെത്തി. അതില്‍ അവര്‍ വ്യക്തമാക്കിയിട്ടുള്ളത്, “വീഡിയോയില്‍ പറഞ്ഞിട്ടുള്ള അവകാശവാദങ്ങള്‍ക്കൊന്നും എന്തെങ്കിലും തെളിവോ, ശാസ്ത്രീയ പഠനങ്ങളുടെ അടിത്തറയോ ഇല്ല എന്നും അത്തരത്തിലുള്ള എന്തെങ്കിലും വൈദ്യോപദേശം സര്‍വോദയ ആശുപത്രി, ഫരീദാബാദ് ഒരിക്കലും പുറപ്പെടുവിക്കില്ല” എന്നുമാണ്.
ഇതില്‍ തുടര്‍ന്ന് പറയുന്നത് ‘ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും നിങ്ങളുടെ വൈദ്യ ഉപദേഷ്ടാവിന്‍റെ ഉപദേശം തേടാതെ ചെയ്യരുതെന്നും, അല്ലാത്തപക്ഷം രോഗം മൂര്‍ച്ഛിക്കാനിടയുണ്ട്’ എന്നുമാണ്.
കൂടാതെ, നെബുലൈസറുകള്‍ എന്നാല്‍ മരുന്നുകളെ നേര്‍ത്ത കളികകളാക്കി മാറ്റുകയും പുകപോലെ മാസ്ക് വഴി ശ്വസിക്കാന്‍ പാകത്തിനാക്കുന്ന ഉപകരണമാണ്. മെഡിക്കല്‍ ന്യൂസ് വെബ്സൈറ്റ് പറയുന്നതുപ്രകാരം, ”ഓരോ തവണയും നെബുലൈസര്‍ ഉപയോഗിക്കുമ്പോള്‍, ദ്രവരൂപത്തിലുള്ള മരുന്ന് മെഷീനില്‍
ചേര്‍ക്കേണ്ടതുണ്ട്. മാത്രമല്ല ഉപയോഗിക്കുന്നിടത്തോളം സമയം ശ്വസനം വായവഴി മാത്രം നടത്തുകയെന്നതും പ്രധാനമാണ്.”
അതിനാല്‍തന്നെ വ്യക്തമാകുന്നത്, നെബുലൈസര്‍ ഓക്സിജന്‍ സിലണ്ടറിന് പകരമായി ഉപയോഗിക്കാന്‍ സാധിക്കുന്നതല്ല എന്നാണ്. പ്രചരിക്കുന്ന വീഡിയോയിലുള്ള വിവരങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്.
നിങ്ങള്‍ക്ക് ഒരു വിവരം വസ്തുതാപരിശോധന നടത്തണം എന്ന് തോന്നുന്നെങ്കില്‍ അത് വാട്സാപ്പ് നമ്പറായ +91 11 7127 9799ലേയ്ക്ക് അയയ്ക്കുക.