വസ്തുതാ പരിശോധന: കോവിഡ്-19 വാക്സിനേഷന്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ ലിങ്കുകളില്‍ കുടുങ്ങരുത്

0 179

രാജ്യത്താകമാനം 60 വയസ്സിന്‌ മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസ്സിനുമുകളിലുള്ള ഗുരുതര രോഗങ്ങള്‍ അലട്ടുന്നവര്‍ക്കും രണ്ടാം ഘട്ട വാക്സിനേഷന്‍ പുറത്തിറങ്ങിയ സാഹചര്യത്തില്‍ കോവിഡ്-19 വാക്സിനേഷന്‍ രജിസ്ട്രേഷന്‍ പോര്‍ട്ടലിന്‍റേത് എന്ന് അവകാശപ്പെടുന്ന ഒരു വെബ്സൈറ്റ് ലിങ്ക് സഹിതമുള്ള പോസ്റ്റ് കറങ്ങിനടക്കുന്നുണ്ട്.

“എയിംസില്‍ ഇന്ന് കോവിഡ്-19 വാക്സിന്‍റെ ആദ്യ ഡോസ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയ്ക്ക് നല്‍കി. യോഗ്യതയുള്ള എല്ലാവരൊടും വാക്സിനെടുക്കാന്‍ നരേന്ദ്ര മോഡി എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. ഒരുമിച്ച് നമുക്ക് ഇന്ത്യയെ കോവിഡ്-19 വിമുക്തമാക്കാം! താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തുകൊണ്ട് കോവിഡ്-19 വാക്സിനേഷനുവേണ്ടി രജിസ്റ്റര്‍ ചെയ്യുക-
Https://selfregistration.preprod.co-vin.in നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് ഒരു ഒ ടി ‍പി നേടുകയും നിങ്ങളുടെ ഐഡി / ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുകൊണ്ട് രജിസ്റ്റര്‍ ചെയ്യുക. ഇത് 2021 മാര്‍ച്ച് 1 നോ ശേഷമോ ആയിരിക്കും ആരംഭിക്കുക″, ഫേസ്‍ബുക്ക് പോസ്റ്റ് വായിക്കുക.

വൈറലായ പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

 

അത്തരത്തിലുള്ള മറ്റൊരു പോസ്റ്റ് ഇവിടെ കാണാം.

വസ്തുതാ പരിശോധന

NewsMobileമുകളിലുള്ള പോസ്റ്റുകള്‍ പരിശോധിക്കുകയും അവ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.

ആരോഗ്യ മന്ത്രാലയവും കുടുംബക്ഷേമവിഭാഗവും 20121 ഫെബ്രുവരി 28 ന്‌ പ്രഖ്യാപിച്ചത് അടുത്ത ഘട്ടത്തേയ്ക്കുള്ള (രണ്ടാം ഘട്ടം) കോവിഡ്-19 വാക്സിനേഷനായുള്ള രജിസ്ട്രേഷന്‍ കോവിന്‍ 2.0 പോര്‍ട്ടലില്‍ മാര്‍ച്ച് 1 ന്‌ രാവിലെ 9 മണിയ്ക്ക് ആരംഭിക്കും എന്നാണ്.

ആരോഗ്യ കുടുംബ മന്ത്രാലയം, പത്രക്കുറിപ്പ്

“2021 മാര്‍ച്ച് 1, രാവിലെ 9:00 മണിയ്ക്ക് (www.cowin.gov.inല്‍)രജിസ്ട്രേഷന്‍ ആരംഭിക്കും. വാക്സിനേഷനുവേണ്ടി പൌരന്മാര്‍ക്ക്ഏത് സമയത്തും എവിടെവെച്ചും കോവിന്‍ 2.0 പോര്‍ട്ടല്‍ വഴിയോ അല്ലെങ്കില്‍ ആരോഗ്യ സേതു മുതലായ ഐടി അപ്ലിക്കേഷന്‍ പോര്‍ട്ടലുകള്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌,” എന്നാണ്‌ ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.

ട്വിറ്റര്‍ വഴിയും ആരോഗ്യമന്ത്രാലയം അതേ കാര്യം പ്രഖ്യാപിക്കുകയുണ്ടായി:

കൂടുതല്‍ അന്വേഷിച്ചപ്പോള്‍, ഞങ്ങള്‍ കണ്ടെത്തിയത് പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (PIB) നടത്തിയ ഒരു ട്വീറ്റില്‍ കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. ഒരു വെബ്സൈറ്റ് ‘https://selfregistration.preprod.co-vin.in/‘ ഔദ്യോഗികമായ ‘കോ-വിന്‍’ വെബ്സൈറ്റ് ആണെന്ന് അവകാശപ്പെടുകയും മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കോവിഡ്-19 വാക്സിനേഷന്‍ രജിസ്ട്രേഷന്‍ നടത്താന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുകയും ചെയ്തുവെന്ന കാര്യം വ്യക്തമാക്കുന്നുണ്ട്.

PIB പ്രസ്താവിച്ചത് ഈ വെബ്സൈറ്റ് വ്യാജമാണെന്നും പകരം ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് കോവിഡ്-19 വാക്സിനേഷന്‍ സം‍രംഭവുമായി ബന്ധപ്പെട്ട ഔദ്യോഗികമായ വിവരങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി പിന്തുടരാന്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ചുരുക്കത്തില്‍, എല്ലാ വിവരങ്ങളും ചേര്‍ത്തുവെയ്ക്കുമ്പോള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വെബ്സൈറ്റ് ലിങ്ക് വ്യാജമാണെന്ന് തെളിയുന്നു.

നിങ്ങൾക്ക് ഏതെങ്കിലും വാർത്ത വസ്തുതാ-പരിശോധന നടത്തണമെങ്കിൽ അത് +91 11 7127 9799 ൽ വാട്‌സ്ആപ്പ് ചെയ്യുക