വസ്തുതാ പരിശോധന: കോവിഡ്-19 ചിക്കു (സപ്പോട്ട) കഴിച്ചാല്‍ ഭേദമാകുമോ? സത്യം ഇതാണ്‌

0 156

ലോകത്താകമാനം പടര്‍ന്നുപിടിച്ച കൊറോണാവൈറസ് പാന്‍റമിക്കിനൊപ്പം, തെറ്റായ വിവരങ്ങളും വൈറസ് പോലെ അതിവേഗം പടരുകയാണ്‌. സമൂഹ മാദ്ധ്യമങ്ങളില്‍ കോവിഡ്-19 ഭേദമാകാന്‍ എന്ന പേരില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന അംഗീകൃതമല്ലാത്ത വീട്ടുപരിഹാരങ്ങള്‍ നിരവധിയാണ്‌.

അത്തരമൊരു പോസ്റ്റില്‍, ദേശീയ പത്രമായ ടൈംസ് ഓഫ് ഇന്ത്യ ചിക്കു അഥവാ സപ്പോട്ട കഴിച്ചാല്‍ കോവിഡ്-19 ഭേദമാകുമെന്ന് റിപ്പോര്‍ട്ട് ചെയ്തതായുള്ള വാര്‍ത്ത പരക്കുകയുണ്ടായി.

ഈ അവകാശവാദം സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയുണ്ടായി.

ഈ പോസ്റ്റ് ഇവിടെയും, ഇവിടെയും കൂടാതെ ഇവിടെയും കാണാവുന്നതാണ്.

വസ്തുതാ പരിശോധന

NewsMobileഈ അവകാശവാദം പരിശോധിക്കുകയും പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തുകയും ചെയ്തു.

ആദ്യമായി, ഞങ്ങള്‍ ശ്രദ്ധിച്ചത് ടൈംസ് ഓഫ് ഇന്ത്യയുടെ പേരില്‍ അവകാശപ്പെടുന്ന വാര്‍ത്താ റിപ്പോര്‍ട്ടിന്‍റെ മാസ്റ്റ്‍ഹെഡ് പഴയതാണ്‌ എന്നതായിരുന്നു.

ഇന്ന് പുറത്തിറങ്ങുന്ന ലോഗോയും ഫോര്‍മാറ്റും പ്രചരിപ്പിക്കപ്പെടുന്ന പോസ്റ്റില്‍ ഉള്ളതുമായി സാമ്യമില്ലാത്തതാണ്‌. ദേശീയ പത്രത്തില്‍ ഉപയോഗിക്കപ്പെടുന്ന മാസ്റ്റ്‍ഹെഡ് താഴെക്കാണുന്ന തരത്തിലുള്ളതാണ്‌ – (2021 മാര്‍ച്ച് 30 ന്‌ ഇറങ്ങിയ TOI’യുടെ പകര്‍പ്പ്)

ഞങ്ങള്‍ ഈ ചിത്രം റിവേഴ്സ് ഇമേജ് ഉപയോഗിച്ച് പരിശോധിക്കുന്നതിനൊപ്പം കീവേഡുകളായ– ‘Cheeku The Covid Killer’എന്നതുകൂടി തിരഞ്ഞു, പക്ഷേ ഒരു ഫലവും കണ്ടെത്താനായില്ല.

ഞങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയുടെയും മറ്റ് മാദ്ധ്യമ സംഘടനകളുടെയും വെബ്സൈറ്റുകള്‍ അരിച്ചുപെറുക്കിയെങ്കിലും, ഉന്നയിക്കപ്പെട്ട അവകാശവാദം പ്രസക്തമായ ഒരു നിലയിലും കണ്ടെത്താനായില്ല.
അതുവഴി, അത്തരത്തില്‍ ഒരു വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് ഞങ്ങള്‍ തെളിയിച്ചു.

ഇതുകൂടാതെ, അധിക പരിശോധനയ്ക്ക്, ഡബ്ല്യൂ എച്ച് ഓ അല്ലെങ്കില്‍ ആരോഗ്യ മന്ത്രായലം അല്ലെങ്കില്‍ ആധികാരികതയുള്ള മറ്റേതെങ്കിലും ആരോഗ്യ വിഭാഗങ്ങള്‍  പുറത്തിറക്കുന്ന ആധികാരികമായ പ്രസ്താവനകള്‍ പരിശോധിക്കുകയും ചെയ്തു.  പക്ഷേ, ഇതുമായി ബന്ധപ്പെട്ട ഒന്നും ഞങ്ങള്‍ക്ക് കണ്ടെത്താനായില്ല.

എന്നുമാത്രമല്ല, ഈ അന്വേഷണത്തിനിടെ, ഞങ്ങള്‍ കണ്ടെത്തിയ മറ്റൊരു കാര്യം  ഡബ്ല്യൂ എച്ച് ഓഅവരുടെ വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുള്ളത്, ഇന്നുവരെ ഫുഡ് സപ്ലിമെന്‍റുകളോ/വിറ്റാമിനുകളോ പഴങ്ങളോ കോവിഡ്-19 ഭേദമാക്കുമെന്നതിന്‌ യാതൊരുവിധ തെളിവുകളുമില്ല എന്നാണ്‌.

കൊറോണ വൈറസിനെ സംബന്ധിച്ച കൂടുതല്‍ തെറ്റായ കാര്യങ്ങള്‍ ഇവിടെ കാണാം.

അതിനാല്‍തന്നെ, മുകളില്‍ ലഭ്യമാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോസ്റ്റിലെ അവകാസവാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്‌ എന്ന കാര്യം വ്യക്തമാണ്‌. ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്ന എന്തെങ്കിലും ശാസ്ത്രീയമായ തെളിവുകളോ/ആധികാരികമായ റിപ്പോര്‍ട്ടുകളോ ലഭ്യമല്ല. പങ്കുവെയ്ക്കപ്പെടുന്ന ന്യൂസ് പേപ്പര്‍ ക്ലിപ്പിംഗ് മോര്‍ഫ് ചെയ്യപ്പെട്ടതാണെന്നതും പകല്‍പോലെ വ്യക്തമാണ്‌.

നിങ്ങൾക്ക് ഏതെങ്കിലും വാർത്ത വസ്തുതാ-പരിശോധന നടത്തണമെങ്കിൽ അത് +91 11 7127 9799 ൽ വാട്‌സ്ആപ്പ് ചെയ്യുക